Tuesday, April 29, 2008

നിലനില്പ്പിനൊരു ബ്ലോഗ് ഇവിടെ നില്‍ക്കട്ടെ

രണ്ടാം തരം എഴുത്തുമയി ബൂലോകത്ത് കറങ്ങുന്നതിനു പകരം ഒന്നാന്തരം വായനയുമായി എല്ലായിടത്തും തലയിടുന്നതല്ലേ നല്ലത്, എന്ന തിരിച്ചറിവിനൊടുവില്‍ നിലനില്പ്പിനൊരു ബ്ലോഗ് ഇവിടെ നില്‍ക്കട്ടെ, പിന്നെ കണ്ടതെല്ലാം തുറന്ന് പറയുന്ന ഒരു സ്വഭാവദൂഷ്യമുള്ളതിനാലും എന്തിനും ഒരു വിമറ്ശന ബുദ്ധി ആദ്യമേ തല പൊക്കുന്നതിനാലും കമന്റുകളിലെ കല്ലേറുകള്‍ മനസ്സില്‍ വെയ്ക്കരുതേ പ്രധാന ഹോബി വായന, നിരീക്ഷണം, നിരൂപണം (മണ്ടത്തരം) പിന്നെയെഴുത്തും സംഗീതവും കവിത കൂടുതലിഷ്ടം

4 comments:

യാരിദ്‌|~|Yarid said...

ഒരു സംശയമുണ്ടെ.. ഒന്നാം തരം വായനയെന്നും രണ്ടാം തരം വായനയെന്നും വേര്‍തിരിവുണ്ടൊ? അങ്ങനെയാണെങ്കില്‍ ഈ വായനയുടെ ക്രൈറ്റിരിയ എന്താണ്? ഒന്നു വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു....
;)

കാവ്യ said...

ഗ്രാമീണ വായനശാലയില്‍ ചെന്നാല്‍
പല തരത്തിലുള്ള പുസ്തകങ്ങള്‍‌ക്കായി
തിരക്കു കൂട്ടുന്നതായി കാണാം...

ചിലര്‍ക്ക് ബാറ്റണ്‍ ബോസിന്റേതണെങ്കില്‍
മറ്റുചിലര്‍ക്ക് മാത്യുമറ്റത്തിന്റേതു മതി.
ഇനിയും ചിലറ്ക്ക് പമ്മന്‍ സഹിത്യമാണിഷ്ടം
അപൂറ്വ്വം ചിലര്‍ മുകുന്ദനെയും ആനന്ദിനെയുമൊക്കെ തിരയുന്നത് കാണാം...

അതുപോലെ ചിലര്‍ ഭാഷാപോഷിണിയും മാതൃഭൂമിയുമൊക്കെ വായിക്കുമ്പോള്‍
മറ്റുചിലര്‍ മംഗളത്തിനും മനോരമയ്ക്കുമൊക്കെ
പരവേശപ്പെടുന്നത് കാണാന്‍
ചുരുക്കം ചില പൂറ്ണ്ണകായര്‍, ബാലരമയും ബാലമം‌ഗളവും മറ്റും
തുടര്‍ച്ചയായി വായിക്കുന്നു
ഇതില്‍ താങ്കള്‍ ഏത് കൂടുതലിഷ്ടപ്പെടുന്നു എന്നറിഞ്ഞാല്‍
താങ്കളുടെ ഗണം ഞാന്‍ പറഞ്ഞു തരാം

ജയകൃഷ്ണന്‍ said...

font vayekkan buddimuttundu,coloue change chytal nannayerunnu.

അങ്കിള്‍ said...

കറുത്ത ബാക്ഗ്രൌണ്ടില്‍ നല്ല മങ്ങനിറത്തിലുള്ള അക്ഷരങ്ങല്‍ എനിക്ക് നന്നായി വായിക്കാന്‍ പറ്റുന്നല്ലോ ജയക്രിഷ്ണാ.