Wednesday, May 21, 2008

കവിത - ഭ്രാന്ത്

ഭ്രാന്തും പുരുഷനും ഒന്നാണെന്നറിയാന്‍
‍എനിക്ക് ഭ്രാന്തഘട്ടം വരെ
കാത്തിരിക്കേണ്ടി വന്നു!
മുളച്ചു വരുന്ന താടിരോമങ്ങളുടെ
ബലത്തില് ‍ഞാനിപ്പോള്‍
പുരുഷയൗവ്വനം ആഘോഷിക്കുന്നു.
ഭ്രാന്തയൗവ്വനവും!

Sunday, May 4, 2008

ദ്വന്ദ്വം

വിടര്‍‌ന്നു ഞാന്‍
‍മേല്‍‌വളമായി നീ

എരിഞ്ഞു ഞാന്‍
മുളകായി നീ

കുതിര്‍ന്നു ഞാന്‍
മഴയായി നീ

കരഞ്ഞു ഞാന്‍
കരഞ്ഞുവോ നീ

കൊഴിഞ്ഞു ഞാന്
‍പുതു പൂതേടി നീ

Tuesday, April 29, 2008

നിലനില്പ്പിനൊരു ബ്ലോഗ് ഇവിടെ നില്‍ക്കട്ടെ

രണ്ടാം തരം എഴുത്തുമയി ബൂലോകത്ത് കറങ്ങുന്നതിനു പകരം ഒന്നാന്തരം വായനയുമായി എല്ലായിടത്തും തലയിടുന്നതല്ലേ നല്ലത്, എന്ന തിരിച്ചറിവിനൊടുവില്‍ നിലനില്പ്പിനൊരു ബ്ലോഗ് ഇവിടെ നില്‍ക്കട്ടെ, പിന്നെ കണ്ടതെല്ലാം തുറന്ന് പറയുന്ന ഒരു സ്വഭാവദൂഷ്യമുള്ളതിനാലും എന്തിനും ഒരു വിമറ്ശന ബുദ്ധി ആദ്യമേ തല പൊക്കുന്നതിനാലും കമന്റുകളിലെ കല്ലേറുകള്‍ മനസ്സില്‍ വെയ്ക്കരുതേ പ്രധാന ഹോബി വായന, നിരീക്ഷണം, നിരൂപണം (മണ്ടത്തരം) പിന്നെയെഴുത്തും സംഗീതവും കവിത കൂടുതലിഷ്ടം