Wednesday, May 21, 2008

കവിത - ഭ്രാന്ത്

ഭ്രാന്തും പുരുഷനും ഒന്നാണെന്നറിയാന്‍
‍എനിക്ക് ഭ്രാന്തഘട്ടം വരെ
കാത്തിരിക്കേണ്ടി വന്നു!
മുളച്ചു വരുന്ന താടിരോമങ്ങളുടെ
ബലത്തില് ‍ഞാനിപ്പോള്‍
പുരുഷയൗവ്വനം ആഘോഷിക്കുന്നു.
ഭ്രാന്തയൗവ്വനവും!

20 comments:

കാവ്യ said...

ഭ്രാന്തും പുരുഷനും ഒന്നാണെന്നറിയാന്‍
‍എനിക്ക് ഭ്രാന്തഘട്ടം വരെ
കാത്തിരിക്കേണ്ടി വന്നു!

ഹരീഷ് തൊടുപുഴ said...

കൊള്ളാം കൊള്ളാം നല്ല കണ്ടുപിടിത്തങ്ങള്‍....

ഫസല്‍ ബിനാലി.. said...

ഭ്രാന്തും പുരുഷനും ഒന്ന് തന്നെയോ?

നജൂസ്‌ said...

യവ്വനം ഭ്രാന്താണന്ന്‌ തിരിച്ചറിയുന്നവനെ, നിനക്ക്‌ ഭ്രാന്തില്ല..

കാവ്യ said...

ഹരീഷ്,
ഫസല്‍
നജൂസ്‌

നന്ദി,

വെറുതേ, വഴിയരികില്‍ ഒരുപാടു മുടിയുള്ള സുന്ദരിയായ (എന്നു പറയാം)
ഒരു ഭ്രാന്തി കൈയിലൊരു വടിയുമായി കോളേജ് വിട്ടു വരുന്ന പെണ്‍കുട്ടികളെടെ
നേര്‍ക്ക് പുലമ്പിപ്പറയുന്നത് കാണാനിടയായി,
ഒരു തരം പൂവാലന്‍ സ്റ്റയ്‌ലില്‍!
മറ്റൊരു പ്രത്യേകത, അവള്‍ക്ക് നിറയെ പറ്റെ വെട്ടിയ
താടി രോമങ്ങളുണ്ടായിരുന്നു എന്നതാണ്‌.
പെണ്ണിനായാലും ബുദ്ധി തകരാറിലാകുമ്പോള്‍
അകമ്പടിയായി പൗരുഷത്തിന്റെ താടിരോമങ്ങള്‍
കിളിര്‍ക്കുന്നതെന്തേ?

കാവ്യ said...

നജൂസ്‌ ,
താങ്കളുടെ എല്ലാ കവിതകളും വളരെ
ശക്തവും സുന്ദരവുമാണ്‌
ആശംസകള്‍....

Unknown said...

your blog is beautiful...but your poem is not so buautiful...expecting more good works!

Sherlock said...

"...പെണ്ണിനായാലും ബുദ്ധി തകരാറിലാകുമ്പോള്‍
അകമ്പടിയായി പൗരുഷത്തിന്റെ താടിരോമങ്ങള്‍
കിളിര്‍ക്കുന്നതെന്തേ?"

അപ്പോള്‍ താടി രോമങ്ങള്‍ കിളിര്‍ക്കുന്നത് ബുദ്ധി തകരാറിലാവുമ്പോഴാണോ? :)


qw_er_ty

Unknown said...

ഭ്രാന്ത് ഭ്രാന്തും പുരുഷന്‍ പുരുഷനുമാണ്
വെറുതെ ഭ്രാന്തു പിടിപ്പിക്കല്ലെ

കാവലാന്‍ said...

സംഭവമങ്ങിഷ്ടപെട്ടു. ഇനിയുമെഴുതൂ....

Rafeeq said...

ആണോ..??? :O :O, ആയിരിക്കും..

കൊള്ളാം.. :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ഭംഗിയുള്ള ഒരു ബ്ലോഗ്.കവിതകളും ചിന്തകളും ഒക്കെ സുന്ദരം. ഒന്നാം തരം എഴുത്തു തന്നെയ്യാണ്

Shabas said...

വളരെ നല്ല ചിന്തകള്‍
ഇനിയും ചിന്തിക്കൂ

മഴവില്ലും മയില്‍‌പീലിയും said...

ആകെമൊത്തം കണ്‍ഫ്യൂ‍ഷനായി...:(

ശ്രീ said...

കൊള്ളാം.
:)

Unknown said...

Feel good......

Sureshkumar Punjhayil said...

Good work... Best wishes dear...!!!

joice samuel said...

നന്നായിരിക്കുന്നു....
സസ്നേഹം,
ജോയിസ്..!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരുവിധപ്പെട്ടവന്മാര്‍ക്കൊക്കെ ഭ്രാന്തുണ്ട്..

ബിജു രാജ് said...

പുരുഷയൗവ്വനവും ഭ്രാന്തയൗവ്വനവും...
നന്നായി ഈ കോറിലേഷന്‍....